
കെ..പി.എം.എസ് എറണാകുളം ജില്ലാ നേതൃയോഗം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാനം ചെയ്യുന്നു.
എറണാകുളം: നിധിൻ രാജ് കേസിലെ പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കെ. പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.കെ പി എം എസ് ജില്ലാ നേതൃയോഗം എറണാകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കകെയായിരുന്നു അദ്ദേഹം.
പ്രതിസ്ഥാനത്തുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിക്കുകയും, കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടും നടപടി ഉണ്ടാവാത്തത് ദൗർഭാഗ്യകരമാണ്. മരണം സംഭവിച്ച് മാസങ്ങൾ പിന്നിട്ടിട്ടും അറസ്റ്റിന് മുതിരാതെ ജാമ്യത്തിന് സൗകര്യമൊരുക്കുന്ന അന്വേഷണ സംഘത്തെ മാറ്റാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.പി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി പി.വി. ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് അഡ്വ. എ. സനീഷ്കുമാർ , രമ പ്രതാപൻ,ടി.എ. വേണു, ടി.വി.ശശി, സി.വി.കൃഷ്ണൻ, സി. എസ്. മനോഹരൻ, ടി.സി. ജോബി, സുരേഷ് പുലയൻ, എ.ടി.ജിതിൻ തുടങ്ങിയവർ സംസാരിച്ചു.
Photo Courtesy - Google










